ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ ചിന്നയ്യ പരാതിയോടൊപ്പം ഒരു തലയോട്ടിയും പോലീസിന് കൈമാറിയിരുന്നു. താൻ കുഴിച്ചുമൂടിയ സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണെന്നും തെളിവിനായി കുഴിച്ചെടുത്തതാണെന്നുമെന്നാണ് അയാൾ പോലീസിലും കോടതിയിലും പിന്നീട് എസ് ഐ ടിയോടും പറഞ്ഞിരുന്നത്. ......
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പിൻ്റെ തുറമുഖങ്ങളിൽ വിലക്ക്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ......
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി പീഡനങ്ങളും മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രിത കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന്റെ വിചാരണയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) സുപ്രീം കോടതി നോട്ടീസ് അയച്ചു.
മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന് ജാമ്യം ലഭിച്ചെങ്കിലും, NIA പുതിയ കേസ് എടുത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിനെതിരായ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് NIA ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ......
ന്യൂഡൽഹി: മുസ്ലിം ഇതര വിഭാഗക്കാർക്ക് വഖഫ് സ്വത്ത് സമർപ്പിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ഒറ്റനോട്ടത്തിൽ ഏകപക്ഷീയമല്ലെന്ന് സുപ്രീം കോടതി. മുസ്ലിം ഇതര വിഭാഗക്കാർക്ക് ചാരിറ്റബിൾ ട്രസ്റ്റുകൾ ഉണ്ടാക്കി അവരുടെ സ്വത്തുക്കൾ സമാനമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വഖഫ് (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ......
സൈന്യത്തിൻ്റെ സംയുക്ത കമാന്റ്റർമാരുടെ കോൺഫറൻസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കൊൽക്കത്തയിൽ എത്തി. സംയുക്ത കമാൻ്റർമാരുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കോൺഫറൻസ് ആണിത്. ......
വഖഫ് നിയമഭേദഗതി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. വിവാദമായ വകുപ്പുകളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.......
കർണാടകത്തിൽ വീണ്ടും ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. ഈ മാസം 22 മുതൽ ഒക്ടോബർ ഏഴുവരെ ജാതി സെൻസസ് നടക്കും.......
ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയിൽ കേസുകളുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. നീതി വൈകുന്നു എന്ന പരാതി വ്യാപകമാകുമ്പോഴും കേസുകൾ തീർപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ......
സ്വന്തമായി ബിസിനസ്സും കോടീശ്വരിയുമായ യുവതി വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് തൊഴിലില്ലാത്ത ഒരു യുവാവിനെ. തൻ്റെ ഭർത്താവിനെ ഒരു രാജാവിനെ പോലെ നോക്കുമെന്നും, വീട്ടുജോലികൾ ചെയ്യുമെന്നും ബിഗ് ബോസ് താരം കൂടിയായ തന്യമിത്തൽ പറയുന്നു.
ഭൂരിഭാഗം യുവതികളും നല്ല ജോലിയും പണവുമുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നത്. ......